ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കയ്യിലെ കളിപ്പാവയാണ് ഇലക്ഷന്‍ കമ്മിഷനെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. 15 നിയോജകമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചതിന് പിന്നാലെയാണ് സിദ്ധാരമയ്യുടെ പ്രതികരണം. ഒക്ടോബർ 21ന് പ്രഖ്യാപിച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകളാണ് മാറ്റിവച്ചത്. ഇതിന് എതിരെ വിമത എംഎല്‍എമാർ നല്‍കിയ ഹർജി നേരത്തെ തീർപ്പാക്കണമെന്ന എംഎല്‍എമാരുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് കോടതി ഒക്ടോബർ 22ന് പരിഗണിക്കും. എംഎല്‍എമാർ അയോഗ്യരായതോടെ ഒഴിവ് വന്ന സീറ്റുകളിലേക്കാണ് ഇനി തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ മോദി സർക്കാരിന്‍റെ കൈയിലെ കളിപ്പാവയാണെന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്ത് എത്തിയിരുന്നു. കമ്മിഷന് പ്രവർത്തിക്കുന്നത് മറ്റൊരു സർക്കാർ വകുപ്പ് പോലെയെന്നും അയോഗ്യരാക്കിയ വിമത എംഎല്‍എമാർക്ക് വേണ്ടിയാണ് പുതിയ നീക്കമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇലക്ഷന്‍ കമ്മിഷനെതിരെ കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധ രാമയ്യ - ഇലക്ഷന്‍ കമ്മീഷന്‍ സര്‍ക്കാരിന്‍റെ കളിപ്പാവയെന്ന് സിദ്ധരാമയ്യ
കർണാടക തെരഞ്ഞെടുപ്പ് മാറ്റിയതിനെതിരെ വിമർശനവുമായി സിദ്ധരാമയ്യയും കെ സി വേണുഗോപാലും
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കയ്യിലെ കളിപ്പാവയാണ് ഇലക്ഷന്‍ കമ്മിഷനെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. 15 നിയോജകമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചതിന് പിന്നാലെയാണ് സിദ്ധാരമയ്യുടെ പ്രതികരണം. ഒക്ടോബർ 21ന് പ്രഖ്യാപിച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകളാണ് മാറ്റിവച്ചത്. ഇതിന് എതിരെ വിമത എംഎല്‍എമാർ നല്‍കിയ ഹർജി നേരത്തെ തീർപ്പാക്കണമെന്ന എംഎല്‍എമാരുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് കോടതി ഒക്ടോബർ 22ന് പരിഗണിക്കും. എംഎല്‍എമാർ അയോഗ്യരായതോടെ ഒഴിവ് വന്ന സീറ്റുകളിലേക്കാണ് ഇനി തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ മോദി സർക്കാരിന്‍റെ കൈയിലെ കളിപ്പാവയാണെന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്ത് എത്തിയിരുന്നു. കമ്മിഷന് പ്രവർത്തിക്കുന്നത് മറ്റൊരു സർക്കാർ വകുപ്പ് പോലെയെന്നും അയോഗ്യരാക്കിയ വിമത എംഎല്‍എമാർക്ക് വേണ്ടിയാണ് പുതിയ നീക്കമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Conclusion:
TAGGED:
siddaramaiah