ETV Bharat / bharat

പിണറായി വിജയന്‍ രാജിവയ്‌ക്കമെന്നാവശ്യപ്പെട്ട് വി.മുരളീധരന്‍റെ ഉപവാസ സമരം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന റിലേ ഉപവാസ സമരത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെ വസതിയിലാണ് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉപവാസമിരുന്നത്

ഉപവാസ സമരം  EA MoS Muraleedharan  hunger strike  resignation of Kerala CM  വി.മുരളീധരന്‍  സ്വര്‍ണക്കടത്ത്
മുഖ്യമന്ത്രി രാജിവയ്‌ക്കമെന്നാവശ്യപ്പെട്ട് വി.മുരളീധരന്‍റെ ഉപവാസ സമരം
author img

By

Published : Aug 2, 2020, 8:52 PM IST

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ പിണറായി വിജയൻ സ്ഥാനത്തുനിന്ന് രാജവയ്‌ക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന റിലേ ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ വസതിയിലാണ് മുരളീധരൻ ഉപവാസമിരുന്നത്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു ഉപവാസ സമരം ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിനെതിരായ ഗൂഡാലോചനയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പി. മുരളീധര്‍ റാവു ആരോപിച്ചു. ഇത് വെറും സ്വര്‍ണക്കടത്ത് മാത്രമല്ല. തീവ്രവാദികള്‍ക്ക് പണമെത്തിക്കാനുള്ള ശ്രമമാണ് നടന്നത്. തീവ്രവാദവുമായും അഴിമതിയുമായും ഈ കേസിന് ബന്ധമുണ്ട്. ഇത് നിസാരമായി കാണാവുന്ന ഒന്നല്ല ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് കിട്ടിയ പണം സ്വര്‍ണക്കടത്ത് വഴി ലഭിച്ചതാണെന്നും പി. മുരളീധര്‍ റാവു കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മുഖ്യമന്ത്രി നിരപരാധിയായി അഭിനയിക്കുകയാണ്. കേരളത്തിലെ അഴിമതി നിറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ രാജ്യം ഉറ്റുനോക്കുകയാണ്. സ്വര്‍ണക്കടത്തുമായി തനിക്ക്‌ ഒരു ബന്ധവുമില്ലെന്ന രീതിയിലാണ് പിണറായി വിജയൻ നടിക്കുന്നത്. എന്നാല്‍ സിനിമകളിലെ പോലെ അവസാന നിമിഷം പിണറായി വില്ലനാണെന്ന് കണ്ടെത്തുമെന്നും, അതിന് മുമ്പ് പിണറായി വിജയൻ രാജിവയ്‌ക്കണമെന്നും പി. മുരളീധര്‍ റാവു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.