ETV Bharat / bharat

ആർ‌എസ് പുരയിൽ ഡ്രോൺ കണ്ടെത്തിയതായി ബി‌എസ്‌എഫ് - Drone sighted in J-K RS Pura

ഡ്രോൺ കണ്ട ഭാഗത്തേക്ക് വെടിയുതിർത്തതിനെത്തുടർന്ന് ഡ്രോൺ പാകിസ്ഥാനിൻ ഭാഗത്തേക്ക് തിരിച്ച് പോയതായി അധികൃതർ അറിയിച്ചു

ആർ‌എസ് പുരയിലെ അന്താരാഷ്ട്ര അതിർത്തി  അന്താരാഷ്ട്ര അതിർത്തിയിൽ ഡ്രോൺ കണ്ടെത്തിയതായി ബി‌എസ്‌എഫ്  ഡ്രോൺ കണ്ടെത്തിയതായി ബി‌എസ്‌എഫ്  ശ്രീനഗർ  Drone sighted  Drone sighted in J-K RS Pura  J-K RS Pura
ആർ‌എസ് പുരയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഡ്രോൺ കണ്ടെത്തിയതായി ബി‌എസ്‌എഫ്
author img

By

Published : Nov 29, 2020, 10:33 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ ആർ‌എസ് പുര സെക്ടറിലെ അർനിയ പ്രദേശത്തെ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) ഡ്രോൺ കണ്ടെത്തിയതായി അതിർത്തി സുരക്ഷാ സേന (ബി‌എസ്‌എഫ്) റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയിലാണ് ഡ്രോൺ കണ്ടെത്തിയത്.

ഡ്രോൺ കണ്ട ഭാഗത്തേക്ക് വെടിയുതിർത്തതിനെ തുടർന്ന് ഡ്രോൺ പാകിസ്ഥാനിൻ ഭാഗത്തേക്ക് തിരിച്ച് പോയതായി അധികൃതർ അറിയിച്ചു. നവംബർ 21 ന് മെൻഡാർ സെക്ടറിലെ നിയന്ത്രണ രേഖയോട് ചേർന്നും ഡ്രോൺ കണ്ടെത്തിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. നവംബർ 20 ന് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും വന്ന രണ്ട് ഡ്രോണുകൾ സാംബാ സെക്ടറിലെ ഐബി മറികടന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.