പട്‌ന: ബിഹാറിലെ പട്‌ന റെയിൽവെ സ്റ്റേഷനിൽ നിന്നും നാല് കിലോ സ്വർണം പിടികൂടി. 2.25 കോടി രൂപ വിലയുള്ള സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തിൽ മഹാരാഷ്‌ട്ര സ്വദേശിയെ അറസ്റ്റ് ചെയ്തു. ദിബ്രുഗഡ്-ഡൽഹി സ്‌പെഷ്യൽ ട്രെയിനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മ്യാൻമറിൽ നിന്നാണ് സ്വർണം കടത്തിയതെന്ന് പ്രതി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതായി അധികൃതർ അറിയിച്ചു.
ഇതിനുമുമ്പ് പട്‌ലിപുത്ര റെയിൽവെ സ്റ്റേഷനിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ടുപേരെ പിടികൂടിയിരുന്നു. വിദേശത്ത് നിന്നും കടത്തിയ 12 സ്വർണക്കട്ടികളാണ് ഇവരിൽ നിന്നും പിടികൂടിയത്.