മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ജീന്‍സും ടീഷര്‍ട്ടുമിട്ട് അടിച്ച്പൊളിച്ച് ഓഫീസിലെത്താമെന്ന് വിചാരിക്കണ്ട. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജീൻസും ടീഷർട്ടും സ്ലിപ്പറും ഇനി ഓഫീസില്‍ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ട് സര്‍ക്കാര്‍. കൈത്തറി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ചകളിലെങ്കിലും നിര്‍ബന്ധമായും ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അനുയോജ്യമായ വസ്ത്രങ്ങളല്ല ധരിക്കുന്നതെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ നഷ്ടപ്പെടാന്‍ കാരണമാകുന്നുവെന്നും അതിനാലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ജീന്‍സും ടീഷര്‍ട്ടുമില്ല; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡ് - മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്രസ്സ് കോഡ്
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജീൻസും ടീഷർട്ടും സ്ലിപ്പറും ഇനി ഓഫീസില്‍ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ട് സര്‍ക്കാര്‍. കൈത്തറി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ചകളിലെങ്കിലും നിര്‍ബന്ധമായും ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു