ന്യൂഡൽഹി: 2022 ഓടെ കാർഷിക വരുമാനം ഇരട്ടിയാക്കാമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം മറ്റൊരു 'ജുംല' അഥവാ പൊള്ളയായ വാഗ്ദാനമായി മാറുമെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. ചുഴലിക്കാറ്റിലും വെട്ടുകിളി ആക്രമണത്തിലും പ്രതിസന്ധിയിലായ കർഷകരുടെ എല്ലാ പ്രതീക്ഷകളും കേന്ദ്ര സർക്കാർ തകർക്കുകയാണ്.ഖാരിഫ് വിളകൾക്ക് സർക്കാർ താങ്ങുവില (എംഎസ്പി) പ്രഖ്യാപിച്ചെങ്കിലും കർഷകരുടെ നഷ്ടങ്ങളും കടങ്ങളും നികത്താൻ അത് ഉപകരിക്കില്ലെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഇക്കണോമിക് അഫയേഴ്സ് കാബിനറ്റ് കമ്മിറ്റിയിൽ 2020-21 വിപണന സീസണിൽ പ്രധാന ഖാരിഫ് വിളകൾക്കെല്ലാം താങ്ങുവില വർധിപ്പിക്കാൻ അംഗീകാരം നൽകിയിരുന്നു.