കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനേര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍കറും തമ്മിലുള്ള പോര് മുറുകുന്നു. കഴിഞ്ഞ ദിവസം കൊവിഡ് കാലത്തെ ബംഗാള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്തിന് മറുപടിയുമായി മമത ബാനര്‍ജി രംഗത്തെയതോടെയാണ് ബംഗാളില്‍ രാഷ്ട്രീയ പോര് മുറുകുന്നത്. തനിക്കും തന്‍റെ മന്ത്രിസഭക്കുമെതിരെ ഗവര്‍ണര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഇതുവരെയുള്ള രാഷ്ട്രീയ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണെന്നും മമത പറഞ്ഞു. ഗവര്‍ണര്‍ ഈ പ്രതിസന്ധി ഘട്ടത്തിലും അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നും സമൂഹ മാധ്യമങ്ങളില്‍ ഔദ്യോഗിക ആശയവിനിമയങ്ങളും ലോഗോകളും ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും മുഖ്യമന്ത്രി ഗവര്‍ണര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
പ്രതിസന്ധിഘട്ടത്തില്‍ അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കരുതെന്ന് ബംഗാള്‍ ഗവര്‍ണറോട് മമത ബാനര്‍ജി - ബംഗാള്‍ ഗവര്‍ണര്‍
തനിക്കും തന്‍റെ മന്ത്രിസഭക്കുമെതിരെ ഗവര്‍ണര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഇതുവരെയുള്ള രാഷ്ട്രീയ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണെന്നും മമത പറഞ്ഞു
![പ്രതിസന്ധിഘട്ടത്തില്‍ അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കരുതെന്ന് ബംഗാള്‍ ഗവര്‍ണറോട് മമത ബാനര്‍ജി Mamata Banerjee COVID-19 lockdown COVID-19 pandemic Coronavirus outbreak COVID_19 scare West Bengal WB governor പ്രതിസന്ധിഘട്ടത്തില്‍ അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കരുതെന്ന് ബംഗാള്‍ ഗവര്‍ണറോട് മമത ബാനേര്‍ജി മമത ബാനേര്‍ജി ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7035661-26-7035661-1588433849790.jpg?imwidth=3840)