ETV Bharat / bharat

പൊലീസിനെ ആക്രമിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

author img

By

Published : Feb 16, 2020, 6:03 PM IST

പൊലീസിന്‍റെ ക്രമസമാധാന പാലനത്തെയും പ്രവര്‍ത്തനത്തെയും വിലമതിച്ചേ മതിയാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ

Amit Shah  union minister latest news  delhi police  amit sha latest news  അമിത് ഷാ  കേന്ദ്ര ആഭ്യന്തര മന്ത്രി  കേന്ദ്ര ആഭ്യന്തര മന്ത്രി  ഡല്‍ഹി പൊലീസ്
പൊലീസിനെ ആക്രമിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: പൊലീസ് സുരക്ഷക്കുവേണ്ടിയാണെന്ന് നാമെല്ലാവരും മനസിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊലീസിനെ ലക്ഷ്യം വെച്ച് ആക്രമിക്കുകയോ അവരെ വിമര്‍ശിക്കുകയോ ചെയ്യരുത്. കിംഗ്‌സ്‌വേ ക്യാമ്പിൽ ഡല്‍ഹി പൊലീസിന്‍റെ എഴുപത്തിമൂന്നാമത് റൈസിങ് ഡേ പരേഡിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മതവും ജാതിയും മാറ്റിനിർത്തി പൊലീസ് സേന തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നു. അവരുടെ സഹായം ആവശ്യമുള്ള വ്യക്തിയെ അവർ സഹായിക്കുന്നു. ആര്‍ക്കും ശത്രുക്കളല്ല അവര്‍. അവര്‍ സമാധാന സൗഹൃദമാണ് നല്‍കുന്നത്. എല്ലാവരും അവരെ ബഹുമാനിക്കുകയാണ് വേണ്ടത്. അയൺ മാൻ ഓഫ് ഇന്ത്യ സർദാർ പട്ടേൽ തന്നെയാണ് ഡല്‍ഹി പൊലീസ് തുടങ്ങിവച്ചത് എന്നത് അഭിമാനകരമാണെന്നും അമിത് ഷാ പറഞ്ഞു. പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയും ഡല്‍ഹി പൊലീസിന്‍റെ എഴുപത്തിമൂന്നാമത് റൈസിങ് ഡേ പരേഡില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.