അമരാവതി: നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവരെ കുറ്റക്കാർ ആക്കരുതെന്നും ഈ സംഭവത്തിന് വർഗീയ നിറം നൽകരുതെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. ഏതൊരു മത സമ്മേളനത്തിലും ഇത്തരത്തിൽ സംഭവിക്കാമെന്നും ജനങ്ങളുമായി പങ്കുവെച്ച എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിദേശീയർ അടക്കം സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്നും അവരിൽ നിന്നാകാം രോഗം പടർന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സമ്മേളനത്തിൽ പങ്കെടുത്തവരെ കുറ്റക്കാരായി ചിത്രീകരിക്കരുതെന്നും ഏതൊരു മതത്തിലും ഇത്തരത്തിൽ സംഭവിക്കാമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തിന് വർഗീയ നിറം നൽകരുതെന്ന് ആന്ധ്രാ മുഖ്യമന്ത്രി - വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി
നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരെ കുറ്റക്കാരായി കാണരുതെന്ന് എട്ട് മിനിറ്റ് നീണ്ടു നിൽക്കുന്ന വീഡിയോ സന്ദേശത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.