ചെന്നൈ: രാജ്യസഭാ എം.പിയും ഡി.എം.കെ നേതാവുമായ ആര്‍.എസ് ഭാരതി അറസ്റ്റില്‍. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തിലാണ് നടപടി. ദളിത് ന്യായാധിപന്മാരെ അധിക്ഷേപിച്ചായിരുന്നു പരാമര്‍ശം. ഫെബ്രുവരി 14 നടന്ന ഒരു പൊതുയോഗത്തിലെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
മധ്യപ്രദേശില്‍ ഒരു പട്ടികജാതിക്കാരനായ ജഡ്‌ജ് പോലുമില്ല. തമിഴ്‌നാട്ടില്‍ എസ്. വരദരാജനെ ഹൈക്കോടതി ജഡ്‌ജിയായി എം.കരുണാനിധിയാണ് നിയമിച്ചത്. ഇതൊക്കെ ദ്രാവിഡ മുന്നേറ്റത്തിന്‍റെ ഫലമാണെന്നായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ പരാമര്‍ശങ്ങളില്‍ ഭാരതി ഖേദം പ്രകടിപ്പിച്ചിരുന്നു.