ന്യൂഡൽഹി: ഡിഎംകെ നേതാവ് കനിമൊഴി ജെഎൻയു സന്ദർശിച്ച് വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചു. കനിമൊഴി സുരക്ഷാ ഗാർഡുകൾക്കൊപ്പം സബർമതി ഹോസ്‌റ്റൽ സന്ദർശിക്കുകയും വിദ്യാർഥികളോട് സംസാരിക്കുകയും ചെയ്‌തു.
മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ഞായറാഴ്‌ച വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചിരുന്നു. ജെഎൻയു സ്‌റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെ 35 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ എം ജഗദേശ് കുമാറിനെ നീക്കം ചെയ്യണമെന്നും കനിമൊഴിയുമായി സംസാരിക്കുന്നതിനിടെ വിദ്യാർഥികൾ ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ വിദ്യാർഥികളോടൊപ്പമുണ്ടെന്ന് കനിമൊഴി പറഞ്ഞു. ജെഎൻയു സ്‌റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെയും കനിമൊഴി സന്ദർശിച്ചു.