കൊവിഡ്-19 മൂലം ഇന്ത്യ കൂടുതൽ ആഴത്തിലുള്ള പൊതു ജന്യരോഗ്യ, സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കെ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാറുകൾ എടുത്തുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ് , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ പല തൊഴിൽ നിയമങ്ങളും റദ്ദാക്കിയതായി പ്രഖ്യാപിച്ചു കഴിഞ്ഞു. മിനിമം വേതനം, പ്രവർത്തനം നിർത്തി വച്ച് ജോലിക്കാരെ പിരിച്ചു വിടുക, ജീവനക്കാരുടെ തൊഴിൽ പരമായ സുരക്ഷ, ജോലി ചെയ്യുന്ന സാഹചര്യം തുടങ്ങി തൊഴിലാളികൾക്ക് നിരവധി സംരക്ഷണങ്ങൾ നൽകുന്ന നിർണായകമായ നിയന്ത്രണങ്ങളിൽ നിന്നും തൊഴിൽ ശാലകൾക്കും സ്ഥാപനങ്ങൾക്കും ബിസിനസ്സുകൾക്കും ഇളവുകൾ നൽകിക്കൊണ്ട് മുതൽമുടക്ക് ആകാർഷിക്കുകയാണ് ഈ “പരിഷ്ക്കാരങ്ങൾ “ ചെയ്യുന്നത്. രാജസ്ഥാൻ , പാഞ്ചാബ് , ഹരിയാന , ഹിമാചൽ പ്രദേശ് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളും തൊഴിൽ സമയം നീട്ടുക പോലുള്ള നടപടികളിലൂടെ ഇതിലും കുറഞ്ഞ ചില വെള്ളം ചേർക്കൽ തൊഴിൽ നിയമങ്ങളിൽ വരുത്തിയിരിക്കുന്നു.
ഉത്തർപ്രദേശാണ് ഏറ്റവും വ്യാപകമായ പരിഷ്ക്കാരങ്ങൾ കൊണ്ട് വന്നിരിക്കുന്നത്. ഏതാണ്ട് എല്ലാ തൊഴിൽ നിയമങ്ങളും സംസ്ഥാനത്ത് മൂന്ന് വർഷത്തേക്ക് റദ്ദാക്കുന്ന ഉത്തർപ്രദേശ് തൊഴിൽ നിയമ താൽക്കാലിക ഇളവ് ഓർഡിനൻസ് 2020 പാസാക്കിയിരിക്കുകയാണ് യോഗി ആദിത്യ നാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. 1996ലെ കെട്ടിട നിർമാണ, മറ്റ് നിർമാണ തൊഴിലാളി നിയമം, 1923-ലെ തൊഴിലാളി നഷ്ടപരിഹാര നിയമം, 1976-ലെ ബോണ്ട് മൂലം തൊഴിലാളികളെ നിയമിക്കുന്ന (റദ്ദാക്കൽ ) നിയമം, 1936-ലെ കൂലി നൽകൽ നിയമത്തിലെ അഞ്ചാം വകുപ്പ് എന്നിവയാണ് നിലനിൽക്കുന്ന തൊഴിൽ നിയമങ്ങൾ. എന്നിരുന്നാലും 1948-ലെ മിനിമം വേതന നിയമം, 1947-ലെ വ്യവസായ തർക്ക നിയമം, 1948-ലെ ഫാക്റ്ററി നിയമം, അതുപോലെ തൊഴിൽ സാഹചര്യങ്ങൾ നിയന്ത്രിക്കുന്ന 30 മറ്റ് നിയമങ്ങൾ എന്നിവയൊക്കെ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നു.
ഉത്തർപ്രദേശിന്‍റെ പ്രഖ്യാപനങ്ങളെ തുടർന്ന് മധ്യപ്രദേശും ഗുജറാത്തും തൊഴിൽ നിയമങ്ങളിലെ നിർണായക വകുപ്പുകൾ മാറ്റി വച്ചിരിക്കുന്നു. ഈ നടപടികൾ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് സ്വന്തം ഇഷ്ട പ്രകാരം തൊഴിലാളികളെ നിയമിക്കാനും പിരിച്ചു വിടാനും അധികാരം നൽകുന്നു. പുതിയ സ്ഥാപനങ്ങളെ നിലവിലുള്ള സുരക്ഷാ, ആരോഗ്യ നിബന്ധനകൾ പാലിക്കുന്നതിൽ നിന്നും ഒഴിവാക്കുന്നു. മാത്രമല്ല തൊഴിലെടുക്കുന്ന നേരം കൂടുതൽ ആക്കാനും അവർക്ക് അധികാരം നൽകുന്നു. ദിവസം എട്ട് മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യണം തൊഴിലാളി എന്ന് ഉടമസ്ഥന് തീരുമാനിക്കാവുന്ന വിധം നിയമങ്ങളിൽ ഇളവ് നൽകിയിരിക്കുന്നു രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ. കൂടുതൽ സമയം പണിയെടുക്കുന്നതിന് തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകേണ്ടതുണ്ട് ഉടമകൾ എന്ന് മാത്രം.
തൊഴിൽ നിയമങ്ങളിൽ ഇങ്ങനെ വെള്ളം ചേർത്തത്, പ്രത്യേകിച്ച് ഉത്തർപ്രദേശിലും മധ്യപ്രദേശിലും അത് മൊത്തമായി തന്നെ റദ്ദാക്കിയത്, തൊഴിലാളി സംഘടനകളെയും, ആക്റ്റിവിസ്റ്റുകളെയും, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ കുപിതരാക്കിയിരിക്കുന്നു. സെന്‍റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സിഐടിയു) ഈ നടപടികളെ “രാജ്യത്തിന് യാഥാർത്ഥത്തിൽ സമ്പത്ത് സൃഷ്ടിക്കുന്ന തൊഴിലാളികൾക്ക് മേൽ അടിമ അവസ്ഥ അടിച്ചേൽപ്പിക്കുന്ന കാട്ടാള നിയമങ്ങൾ” എന്നാണ് വിശേഷിപ്പിക്കുന്നത്. “മനുഷ്യാവകാശങ്ങളെ തകർക്കുകയും, അരക്ഷിതമായ തൊഴിലിടങ്ങൾക്ക് അനുമതി നൽകുന്നതിനും, തൊഴിലാളികളെ മുതലെടുക്കുന്നത്തിനും, അവരുടെ ശബ്ദം അടിച്ചമർത്തുന്നതിനും ഒരു പഴുതാകരുത് കൊറോണ പ്രതിസന്ധി” എന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി പറയുന്നു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ(ആർ എസ്സ് എസ്സ്) കീഴിലുള്ള ഭാരതീയ മസ്ദൂർ സംഘും ബി ജെ പി പോലും ഈ തീരുമാനങ്ങളെ വിമർശിച്ചിരിക്കുന്നു.
ഈ സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങൾ തൽക്കാലം മാറ്റിനിർത്തിയിരിക്കുന്നത് ഗുരുതരമായ ഭരണഘടനാ, നിയമ ചോദ്യങ്ങളും ഉയർത്തുന്നു. ഭരണഘടനയുടെ 7ആം അനുച്ഛേദത്തിലെ കൺകറന്‍റ് പട്ടികയിൽ മൂന്നാം പട്ടികയിലാണ് തൊഴിൽ നിയമങ്ങൾ വരുന്നത്. അതിനാൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരു പോലെ ഇത് സംബന്ധിച്ച് നിയമ നിർമാണം നടത്താം. നിലവിൽ ഏതാണ്ട് 40 കേന്ദ്ര നിയമങ്ങളും, 100-ൽ അധികം സംസ്ഥാന നിയമങ്ങളും തൊഴിൽ സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ ഉണ്ട്. കേന്ദ്ര തൊഴിൽ നിയമങ്ങൾക്ക് ഭേദഗതികൾ കൊണ്ട് വരുന്ന നിയമങ്ങൾ സംസ്ഥാനങ്ങൾക്ക് പാസാക്കുകയും ആവാം. പക്ഷേ ഇന്ത്യൻ ഭരണഘടനയുടെ 254(2) വകുപ്പ് പ്രകാരം, സംസ്ഥാനങ്ങൾ കൊണ്ട് വരുന്ന ഭേദഗതികൾ കേന്ദ്രത്തിന്‍റെ നിയമങ്ങളിൽ നിന്നും മാറിയുള്ളതാണെങ്കിൽ അതിനു രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. ഇന്ത്യൻ ഭരണഘടനടയുടെ 213 ആം വകുപ്പിന് കീഴലാണ് ഉത്തര പ്രദേശും മദ്ധ്യ പ്രദേശും ഓർഡിനൻസ് ഇറക്കി കേന്ദ്ര നിയമം റദ്ദാക്കിയിരിക്കുന്നത് എന്നതിനാൽ ഗവർണർക്ക് ഓർഡിനൻസ് ഇറക്കാൻ അത് അനുമതിയാകുന്നു. സംസ്ഥാന നിയമ സഭ കൂടാതിരിക്കുന്ന വേളകളിൽ അടിയന്തിരമായ വിഷയങ്ങളിൽ നടപ്പാക്കുന്ന നിയമങ്ങൾ പോലെ തന്നെയാകുന്നു അതിനാൽ ഇതും.
തൊഴിൽ നിയമങ്ങളിൽ ചിലത് റദ്ദാക്കുന്നത് കേന്ദ്ര നിയമങ്ങൾ പ്രാവർകമാക്കുന്നതന് തടസ്സമാകുന്നു എന്നതിനാൽ കേന്ദ്ര സരക്കാരിന്‍റെ ഉപദേശ പ്രകാരം പ്രവർത്തിക്കുന്ന രാഷ്ട്രപതിയുടെ അംഗീകാരം അതിനു ആവശ്യമാണ്. അതിനാൽ അത്തരം നിയമം റദ്ദാക്കൽ നടപടികൾ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഇനി നരേന്ദ്ര മോഡി സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ നിലവിലുള്ള തൊഴിൽ നിയമ വ്യവസ്ഥയെ മൊത്തത്തിൽ അട്ടിമറിക്കുന്നു ഈ ഓർഡിനൻസുകൾ എന്നതിനാൽ അവയ്ക്ക് അംഗീകാരം നല്കുന്നതിന് സ്വാഭാവികമായും കേന്ദ്ര സർക്കാർ വിമുഖത കാട്ടും. പക്ഷേ ചോദ്യം നേരിടുന്ന സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നവ ആയതിനാൽ യുപി, എംപി സർക്കാറുകൾ എടുത്ത തീരുമാനങ്ങൾ കേന്ദ്രം എതിർക്കുമോ എന്നുള്ള കാര്യം കണ്ടറിയേണ്ടിയിരക്കുന്നു എന്ന് മാത്രമല്ല ഏവരും അതീവ താൽപര്യത്തോടെ കാണാൻ ഇരിക്കുകയുമാണ്.
രാഷ്ട്രപതി തന്‍റെ അംഗീകാരം ഇതിനൊക്കെ നല്കിയാൽ പോലും കോടതികളിൽ ഈ ഓർഡിനൻസുകൾ എളുപ്പം നിയമപരമായി തന്നെ വെല്ലുവിളിക്കാവുന്നതാണ്. ഭരണഘടനയുടെ കീഴിൽ തൊഴിലാളികൾക്ക് ഉറപ്പാക്കിയിയിരിക്കുന്ന അവകാശങ്ങളെ ലംഘിക്കുന്നു എന്നതിനാൽ തൊഴിൽ നിയമങ്ങൾ മൊത്തത്തിൽ റദ്ദാക്കുന്ന അത്തരം ഓർഡിനൻസുകൾ എല്ലാം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാവുന്നതാണ്. “നിർബന്ധിച്ചുള്ള തൊഴിലെടുപ്പിക്കൽ” രീതികളുടെ മുതലെടുപ്പിലിന് എതിരെ ഓരോ പൌരനും മൗലികമായ അവകാശം നൽകുന്നു ഇന്ത്യൻ ഭരണഘടനയുടെ 23-ആം അനുച്ഛേദം. “നിർബന്ധിച്ചുള്ള തൊഴിലെടുപ്പിക്കൽ” എന്നതിന്‍റെ അർത്ഥം ബോണ്ട് മൂലമുള്ള തൊഴിൽ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യൻ സുപ്രീം കോടതി അതിന് കൂടുതൽ വിശാലമായ അർത്ഥതലം നല്കിയിട്ടുണ്ട്. ഏഷ്യൻ ഗയിംസിന് നിയോഗിച്ച തൊഴിലാളികളുടെ കാര്യവുമായി ബന്ധപ്പെട്ട പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സും കേന്ദ്ര സരക്കാരും തമ്മിൽ നടന്ന ചരിത്ര നിയമ പോരാട്ടത്തിൽ(1982) സുപ്രീം കോടതി പറഞ്ഞത് ഇതായിരുന്നു: “ഒരു തൊഴിലാളി മറ്റൊരാൾക്ക് പണം വാങ്ങി തൊഴിൽ ചെയ്തു കൊടുക്കുമ്പോൾ അത് മിനിമം വേതനത്തിന് താഴെയാണെങ്കിൽ, അയാൾ നൽകുന്ന തൊഴിൽ അല്ലെങ്കിൽ സേവനം 23-ആം വകുപ്പിന് കീഴിൽ വരുന്ന “നിർബന്ധിച്ചുള്ള തൊഴിലെടുപ്പിക്കൽ” എന്ന വിഭാഗത്തിൽ തന്നെ പെടുന്നു.”
അതിനാൽ, സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയത്, പ്രത്യേകിച്ച് 1948-ലെ മിനിമം വേതന നിയമത്തിലെ ഭേദഗതി പോലുള്ളവ, മുതലെടുപ്പിനെതിരേ ഭരണഘടന പ്രകാരമുള്ള മൌലികാവകാശങ്ങൾ ലംഘിക്കുന്നത് തന്നെയാണ്. മാത്രമല്ല ഇന്ത്യ കൂടി ഒപ്പിട്ടിട്ടുള്ള അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ എൽ ഒ) കൺവെൻഷൻ 144-ന്‍റെ ലംഘനവുമാകും അത്. കൊവിഡ് മൂലം ഉണ്ടായ അടച്ചു പുട്ടൽ രാജ്യത്തെ തൊഴിലാളികൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി നൽകിയിരിക്കുന്ന ഈ വേളയിലെ നിയമങ്ങളിൽ ഇങ്ങനെ വെള്ളം ചേർക്കുന്നത് നിയമപരമായി തെറ്റാണെന്ന് മാത്രമല്ല, ധാർമികമായും ഒരു ച്യുതിയാണ്. അഗ്നി രക്ഷാ നിയമങ്ങൾ, കക്കൂസുകൾ ലഭ്യമാക്കൽ തുടങ്ങിയ ആരോഗ്യ, സുരക്ഷാ നിലവാരങ്ങളിൽ വെള്ളം ചേർക്കുന്നത് ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയുടെ വേളയിൽ തൊഴിലാളികളുടെ ജീവന് കൂടുതൽ ഭീഷണി സൃഷ്ടിക്കുകയാണ്. അസംഘടിത മേഖലയിലെ 90 ശതമാനം തൊഴിലാളികളെയും ബാധിച്ച വിധം ഇന്ത്യൻ തൊഴിൽ നിയമങ്ങളിൽ ചില അടിസ്ഥാനപരമായ പാകപ്പിഴവുകൾ ഉള്ളതിനാൽ വെല്ലുവിളികളെ പരിഹരിക്കുന്നതിനായുള്ള “പരിഷ്ക്കാരങ്ങൾ” അല്ല ഈ ഭേദഗതികൾ, മറച്ച് അത് നമ്മുടെ തൊഴിൽ പടയെ മൊത്തത്തിൽ കൂടുതൽ അപകടത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്.