ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നയതന്ത്രത്തിനും ഉറച്ച നേതൃത്വത്തിനും പകരമാവില്ലെന്ന് മന്‍ മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറഞ്ഞു.
![അതിര്‍ത്തി പ്രശ്‌നം മന്‍ മോഹന്‍ സിംഗ് ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ ലഡാക്ക് സംഘര്‍ഷം Manmohan Singh Ladakh face-off Ladakh face-off Manmohan Singh](https://etvbharatimages.akamaized.net/etvbharat/prod-images/manmohan-letter_2206newsroom_1592799232_742.jpg)
ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ വീരമൃത്യ വരിച്ച കേണല്‍ ബി. സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗത്തിന് നീതി ഉറപ്പാക്കണമെന്നും സാധ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.