ETV Bharat / bharat

തെലങ്കാന ഡിജിപി ഓഫീസിൽ അണുനാശിനി ടണൽ സ്ഥാപിച്ചു - കൊറോണ ടണൽ

വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ രംഗത്തുള്ളവർക്കും പൊലീസുകാർക്കും ഈ സൗകര്യം ലഭ്യമാക്കാനാണ് എസ്3വി സേഫ് ടണൽ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്

Telangana DGP office  V safe tunnel  COVID-19  Mahender Reddy  Hyderabad police  എസ്3വി സേഫ് ടണൽ തെലങ്കാന  എസ്3വി വാസ്‌കുലാർ ടെക്‌നോളജീസ്  അണുനാശിനി ടണൽ  കൊവിഡ് ടണൽ  കൊറോണ ടണൽ  ഹൈദരാബാദ് അണുനാശിനി ടണൽ
അണുനാശിനി ടണൽ
author img

By

Published : Apr 5, 2020, 5:12 PM IST

ഹൈദരാബാദ്: കൊവിഡിന്‍റെ വ്യാപനം തടയുന്നതിന് പുതിയ മാർഗരീതിയുമായി തെലങ്കാന പൊലീസ്. എസ്3വി സേഫ് ടണൽ എന്ന അണുനാശിനി സ്‌പ്രേ ചെയ്യുന്ന ടണൽ കഴിഞ്ഞ ദിവസമാണ് പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ചത്. ഇതുപയോഗിച്ച് 20സെക്കന്‍റിനുള്ളിൽ ബാക്‌ടീരികളെയും വൈറസുകളെയും നശിപ്പിക്കാൻ സാധിക്കുമെന്നാണ് ടണലിന്‍റെ നിർമാണ കമ്പനിയായ എസ്3വി വാസ്‌കുലാർ ടെക്‌നോളജീസ് അവകാശപ്പെടുന്നത്. വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ രംഗത്തുള്ളവർക്കും പൊലീസുകാർക്കും ഈ സൗകര്യം ലഭ്യമാക്കാനാണ് എസ്3വി സേഫ് ടണൽ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതും.

തെലങ്കാന ഡിജിപി ഓഫീസിൽ അണുനാശിനി സ്പ്രേ ചെയ്യുന്ന ടണൽ സ്ഥാപിച്ചു

എയറോസോൾ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് അണുനാശിനി ലായനിയെ 1.5 മൈക്രോൺ മുതൽ 20 മൈക്രോൺ വരെ വലിപ്പമുള്ള എയറോസോളുകളാക്കി മാറ്റിയാണ് ടണലിന്‍റെ പ്രവർത്തനരീതി. അയഡിനും വെള്ളത്തിൽ അലിയുന്ന പോളിമറും ചേർന്നുള്ള മിശ്രിതമാണ് അണുനാശിനിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മഹേന്ദർ റെഡ്ഡിയാണ് എസ്3വി സേഫ് ടണൽ ഉദ്ഘാടനം ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.