ETV Bharat / bharat

രാഷ്ട്രീയ കൊലപാതകങ്ങളോട് ബംഗാൾ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്ന് ഗവർണർ

author img

By

Published : Oct 5, 2020, 4:28 PM IST

സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള അടിയന്തര സന്ദേശങ്ങളോട് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ പറഞ്ഞു.

Dhankhar alleges Mamata Banerjee  targeted political killings  BJP Councillor Manish Shukla killed  Kailash Vijayvargiya  മമത ബാനർജിക്കെതിരെ ആരോപണം  ഗവർണർ ജഗദീപ് ധൻഖർ  ബിജെപി  മനീഷ് ശുക്ലയുടെ കൊലപാതകം
രാഷ്ട്രീയ കൊലപാതകങ്ങളോട് ബംഗാൾ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്ന് ഗവർണർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഞെട്ടൽ പ്രകടിപ്പിച്ച ഗവർണർ ജഗദീപ് ധൻഖർ മുഖ്യമന്ത്രി മമത ബാനർജി തന്‍റെ അടിയന്തര സന്ദേശങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ട്വിറ്ററിലൂടെ ആരോപിച്ചു. ബിജെപി കൗൺസിലറായിരുന്ന മനീഷ് ശുക്ലയെ ഞായറാഴ്‌ച ടിറ്റഗർഹിൽ വച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച ബാരക്‌പൂരിൽ 12 മണിക്കൂർ ബന്ദിന് ബിജെപി ആഹ്വാനം ചെയ്‌തിരുന്നു.

  • Alarming nosediving law and order scenario @MamataOfficial

    Targeted political killings in spite of alert by Constitutional Head.

    Neither ACS Home nor DGP @WBPolice responded.

    To CM at 10.47 PM “Would like to speak to you urgently !”

    Only silence that speaks volumes

    — Governor West Bengal Jagdeep Dhankhar (@jdhankhar1) October 5, 2020 " class="align-text-top noRightClick twitterSection" data=" ">

ക്രമസമാധാനനില വഷളായതിന്‍റെ പശ്ചാത്തലത്തിൽ ധൻഖർ പശ്ചിമ ബംഗാൾ അഡീഷണൽ ചീഫ് സെക്രട്ടറിയും പൊലീസ് ഡയറക്‌ടർ ജനറലും യോഗം ചേർന്നിരുന്നു.

മനീഷ് ശുക്ലയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബിജെപിയുടെ പശ്ചിമ ബംഗാളിലെ കേന്ദ്ര നിരീക്ഷകൻ കൈലാഷ് വിജയവർഗിയ ആവശ്യപ്പെട്ടു.

നയങ്ങൾ മുതൽ രാഷ്ട്രീയ അതിക്രമങ്ങൾ വരെയുള്ള വിവിധ വിഷയങ്ങളിൽ പശ്ചിമ ബംഗാൾ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ മുമ്പും നിരവധി ചൂടേറിയ തർക്കങ്ങൾ നടന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.