ETV Bharat / bharat

അതിര്‍ത്തി സംഘർഷത്തെത്തുടർന്ന് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു - airport

ജമ്മു കശ്മീരിലേതടക്കം വടക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.

പ്രതീകാത്മകചിത്രം
author img

By

Published : Feb 27, 2019, 7:42 PM IST

ശ്രീനഗർ: ഇന്ത്യാ പാകിസ്ഥാൻ അതിര്‍ത്തിയിലെ വ്യോമ സംഘർഷത്തെത്തുടർന്ന് അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറന്നു. ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ തമ്മിലുണ്ടായ സംഘര്‍ഷം യുദ്ധ സമാനസാഹചര്യങ്ങളിലേക്ക് നീങ്ങാമെന്ന സന്ദേഹത്തിലായിരുന്നു വിമാനത്താവളങ്ങള്‍മൂന്നുമാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം.ലേ, ജമ്മു, ശ്രീനഗർ, ഷിംല, ഡെറാഡൂൺ, ധരംശാല, ഭുണ്ടർ, ഗഗൽ, ചണ്ഡീഗഡ്, അമൃത്‍സർ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.വിമാനത്താവളങ്ങളെ വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചതുംപൈലറ്റുമാർക്ക് നൽകിയിരുന്ന നോട്ടാം ജാഗ്രതാ മുന്നറിയിപ്പും(Notice to Airmen to alert aircraft pilots of potential hazards along a flight route) ഇന്ത്യ പിൻവലിച്ചു.

  • NOTAM (Notice to Airmen to alert aircraft pilots of potential hazards along a flight route) has been withdrawn. Flight operations will resume pic.twitter.com/5WvzEgVQ34

    — ANI (@ANI) February 27, 2019 " class="align-text-top noRightClick twitterSection" data=" ">

പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഇന്ത്യ റദ്ദാക്കി. പാകിസ്ഥാനിലൂടെയുള്ള വ്യോമപാത ഒഴിവാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള എയർ ഇന്ത്യാ സർവീസുകളുടെ വ്യോമപാത പാകിസ്ഥാന് മുകളിലൂടെയാണ്.ഇന്ന് പതിനൊന്ന് മണിക്ക് ശേഷം അടച്ചിട്ട പത്ത് വിമാനത്താവളങ്ങളിൽ നിന്ന് ഒരു വിമാനവും പറന്നുയർന്നിട്ടില്ല. ഇവിടേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. ഈ സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. കശ്മീരിലെ ബുദ്‍ഗാമിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണതിന് പിന്നാലെയായിരുന്നു വിമാനത്താവളങ്ങൾ അടച്ചിട്ടത്.

Intro:Body:

https://www.firstpost.com/india/dgca-withdraws-order-to-shut-down-9-airports-commercial-flight-services-expected-to-resume-soon-6163901.html

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.