ETV Bharat / bharat

സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ചയെന്ന് പൈലറ്റിന്‍റെ പരാതി; അന്വേഷണം ആരംഭിച്ചതായി ഡി‌ജി‌സി‌എ - ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ചയുണ്ടെന്ന പരാതിയില്‍ മുതിർന്ന ഉദ്യോഗസ്ഥന് ഡി‌ജി‌സി‌എ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

AirAsia India  Gaurav Taneja  DGCA  Manish Uppal  AirAsia India probe  safety breach  ന്യൂഡൽഹി  ഗൗരവ് തനേജ  നീഷ് ഉപ്പൽ  എയർ ഏഷ്യ  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  ഡി‌ജി‌സി‌എ
പൈലറ്റിന്‍റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഡി‌ജി‌സി‌എ
author img

By

Published : Jun 29, 2020, 7:28 AM IST

ന്യൂഡൽഹി: എയർ ഏഷ്യ ഇന്ത്യ വിമാനത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ചയുണ്ടെന്ന പൈലറ്റിന്‍റെ പരാതിയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഏഷ്യ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എയർ ഏഷ്യ ഇന്ത്യയുടെ ഹെഡ് ഓപ്പറേഷൻസ് ആയ മനീഷ് ഉപ്പലിനാണ് ഡിജിസിഎ നോട്ടീസ് അയച്ചത്. വിമാന കമ്പനിക്കെതിരെ പരാതി ലഭിച്ചുവെന്ന് ജൂൺ 15ന് ഡി‌ജി‌സി‌എ സ്ഥിരീകരിച്ചിരുന്നു.വിഷയത്തിൽ അന്വേഷണം ആരംഭിച്ചെന്നും അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇന്ധനം ലാഭിക്കാൻ കഴിയുന്ന ഫ്ലാപ്പ് 3 മോഡിൽ 98 ശതമാനം ലാൻഡിങ് നടത്തണമെന്ന കമ്പനിയുടെ ആവശ്യം നടപ്പാക്കാത്തതിനെ തുടർന്നാണ് പൈലറ്റിനെ ഗൗരവ് തനേജയെ സസ്‌പെൻഡ് ചെയ്‌തത്. ഫ്ലാപ്പ് 3 മോഡിൽ 98 ശതമാനം ലാൻഡിങ് നടത്താന്‍ പാടില്ലെന്നാണ് പൈലറ്റിന്‍റെ വാദം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.