ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ വിലക്ക് ജൂലായ് 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിസിഎ അംഗീകരിച്ച അന്തർദ്ദേശീയ ഓൾ-കാർഗോ പ്രവർത്തനങ്ങൾക്കും ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.
അതേസമയം, പ്രത്യേക സാഹചര്യങ്ങളിൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ അന്താരാഷ്ട്ര ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ അനുവദിച്ചേക്കുമെന്നും അറിയിപ്പുണ്ട്. കൊവിഡിനെ തുടർന്ന് മാർച്ച് 25 മുതൽ അന്താരാഷ്ട്ര വാണിജ്യ ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നിരുന്നാലും, മെയ് 25 മുതൽ അവശ്യ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.