ETV Bharat / bharat

മഹാരാഷ്ട്രയില്‍ ബിജെപി-എൻസിപി സര്‍ക്കാര്‍: ഫഡ്‌നാവിസ് മുഖ്യമന്ത്രി

സര്‍ക്കാര്‍ രൂപീകരണം അതിനാടകീയ നീക്കത്തിനൊടുവില്‍

ഫഡ്‌നാവിസ് മുഖ്യമന്ത്രി
author img

By

Published : Nov 23, 2019, 8:39 AM IST

Updated : Nov 23, 2019, 2:27 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ നാടകീയ നീക്കത്തിനൊടുവില്‍ ബിജെപി-എൻസിപി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത്ത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലി നല്‍കി. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ നവംബര്‍ 30 വരെയാണ് ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ നടപ്പിലാക്കിയത് ജനവികാരമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. ജനവിധി അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചത്. മഹാരാഷ്ട്രക്കാവശ്യം കിച്ചടി സര്‍ക്കാരല്ലെന്നും സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ഫഡ്‌നാവിസ് പ്രതികരിച്ചു.

സഖ്യം സ്ഥിരതയുള്ള സര്‍ക്കാരിന് വേണ്ടിയെന്നായിരുന്നു ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ പ്രതികരണം.

സത്യപ്രതിജ്ഞ ചെയ്‌ത ഫഡ്‌നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മഹാരാഷ്ട്രയുടെ ഭാവിക്കായി ഇരുവര്‍ക്കും പ്രവര്‍ത്തിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചു.

  • Congratulations to @Dev_Fadnavis Ji and @AjitPawarSpeaks Ji on taking oath as the CM and Deputy CM of Maharashtra respectively. I am confident they will work diligently for the bright future of Maharashtra.

    — Narendra Modi (@narendramodi) November 23, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

maharastra government formation

Conclusion:
Last Updated : Nov 23, 2019, 2:27 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.