ETV Bharat / bharat

രാജ്യസഭ തെരഞ്ഞെടുപ്പ് ; എച്ച്.ഡി ദേവഗൗഡ നാമനിർദേശ പത്രിക സമർപ്പിച്ചു - എച്ച്.ഡി ദേവഗൗഡ

തെരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ 87കാരനായ ദേവഗൗഡയുടെ രണ്ടാം രാജ്യസഭാ പ്രവേശനം ആകുമെന്ന് മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി.

HD dewegowda HD kumaraswamy Rajya sabha polls എച്ച്.ഡി ദേവഗൗഡ രാജ്യസഭാ തെരഞ്ഞെടുപ്പ് *
Election
author img

By

Published : Jun 9, 2020, 3:23 PM IST

ബെംഗളൂരു: മുൻ പ്രധാനമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ ജെഡി (എസ്) സ്ഥാനാർഥിയായി രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക സമർപ്പിച്ചു. സോണിയഗാന്ധിയടക്കമുള്ള നിരവധി ദേശീയ നേതാക്കളുടെ പ്രേരണയിലാണ് ഗൗഡ മത്സരിക്കാൻ തയ്യാറായതെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ 87കാരനായ ദേവഗൗഡയുടെ രണ്ടാം രാജ്യസഭാ പ്രവേശനം ആകുമെന്ന് മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. എന്നാൽ കർണാടക നിയമസഭയിൽ 34 സീറ്റുകൾ മാത്രമുള്ള ജെ.ഡി.എസിന് കോൺഗ്രസ് പിന്തുണയോടെ മാത്രമേ ജയിക്കാൻ സാധിക്കുള്ളൂ. ജൂൺ 19 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.