ഗാന്ധിനഗർ: കൊവിഡ് പശ്ചാത്തലത്തിൽ സമ്പദ് വ്യവസ്ഥയിൽ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ സർക്കാർ ജീവനക്കാർക്കും ശമ്പളവും പെൻഷനും നൽകുമെന്ന് ഗുജറാത്ത് സർക്കാർ. 4000 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചതെന്ന് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. ബിസിനസുകളും വ്യവസായങ്ങളും നിർത്തിവെച്ച സാഹചര്യത്തിൽ സാമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനമെന്നും എന്നാൽ ഇത് സർക്കാർ ജീവനക്കാരുടെ ശമ്പളത്തെയോ പെൻഷനേയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാലര ലക്ഷത്തോളം റിട്ടയേർഡ് ജീവനക്കാരാണ് സംസ്ഥാനത്തുള്ളതെന്നും 1400 കോടി രൂപയാണ് പെൻഷനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഗുജറാത്ത് സർക്കാർ - ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ
സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും എന്നാൽ സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.