ന്യൂഡല്‍ഹി: വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് അരുണ്‍ മിശ്രയുടെ യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിക്കാൻ അവസരം നല്‍കാത്തതില്‍ നിരാശ രേഖപ്പെടുത്തി മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി അഭിഭാഷകരുടെ ബാര്‍ അസോസിയേഷൻ പ്രസിഡന്‍റുമായ ദുഷ്യന്ത് ദേവ്. നിരാശയുണ്ടെന്ന് കാണിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെയ്‌ക്ക് ദുഷ്യന്ത് ദേവ് കത്തയച്ചു. ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നത് വരെ സുപ്രീംകോടതി സംഘടിപ്പിക്കുന്ന ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നും ദുഷ്യന്ത് സിങ് ചീഫ് ജസ്‌റ്റിസിനയച്ച കത്തില്‍ പറഞ്ഞു. ഈ വര്‍ഷം ഡിസംബറിലാണ് ദുഷ്യന്തിന്‍റെ പ്രസിഡന്‍റ് കാലാവധി അവസാനിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചതിന് പിന്നാലെയാണ് യാത്രയയപ്പ് ചടങ്ങ് നടന്നത്. അഭിഭാഷകരുടെ യാത്രയയപ്പ് വേണ്ടെന്ന് ജസ്‌റ്റിസ് അരുണ്‍ മിശ്ര നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറൻസ് വഴിയാണ് യാത്രയയപ്പ് ചടങ്ങ് നടന്നത്.
ചീഫ് ജസ്‌റ്റിസിന്‍റെ യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിക്കാൻ ദുഷ്യന്ത് ദേവിന് അവസരം ലഭിച്ചില്ല - ചീഫ് ജസ്‌റ്റിസ്
സുപ്രീം കോടതി അഭിഭാഷകരുടെ ബാര്‍ അസോസിയേഷൻ പ്രസിഡന്‍റാണ് ദുഷ്യന്ത് ദേവ്. അഭിഭാഷകരുടെ യാത്രയയപ്പ് വേണ്ടെന്ന് ജസ്‌റ്റിസ് അരുണ്‍ മിശ്ര നേരത്തെ പറഞ്ഞിരുന്നു.
![ചീഫ് ജസ്‌റ്റിസിന്‍റെ യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിക്കാൻ ദുഷ്യന്ത് ദേവിന് അവസരം ലഭിച്ചില്ല SCBA president Justice Mishra's farewell arun mishra ദുഷ്യന്ത് ദേവ് ചീഫ് ജസ്‌റ്റിസ് അരുണ്‍ മിശ്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8655322-thumbnail-3x2-k.jpg?imwidth=3840)