ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്ന് അരവിന്ദ് കെജ്രിവാൾ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തൊഴിലില്ലായ്മ കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു.
"നോട്ടു നിരോധനം ദുരന്തം അല്ല. അത് ഒരു വലിയ അഴിമതിയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഏറ്റവും കൂടുതൽ ആക്രമിച്ചത് നോട്ടു നിരോധനമാണെന്നും'' കെജ്രിവാൾ ട്വീറ്റ് ചെയ്തു. 1947ന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ ഏറ്റവും വർധിച്ച നിലയിലാണെന്ന് എല്ലാവർക്കും അറിയാമെന്നും ട്വീറ്റിൽ വിമർശനമുണ്ട്.
മോദി സർക്കാരിന്‍റെ നോട്ടു നിരോധനത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം പ്രശംസിച്ചതിനു പിന്നാലെയാണ് കെജ്രിവാളിന്‍റെ പരാമർശം.