ചാണ്ഡീഗഡ്: കൊവിഡ് ഭേദമാകുമെന്ന് അവകാശപ്പെട്ട് പതഞ്‌ജലി ഇറക്കിയ ആയുർവേദ മരുന്നിനെതിരെ പരാതി. കൊറോണല്‍ സ്വാസരി എന്ന ആയുര്‍വേദ മരുന്ന് മതിയായ അംഗീകാരം ലഭിക്കാതെയാണ് ഉല്‍പാദനത്തിന് ഒരുങ്ങുന്നതെന്നും രാംദേവിനെതിരെയും പതഞ്‌ജലി കമ്പനി സിഇഒ ആചാര്യ ബാല്‍കൃഷ്ണനെതിരെയും പകര്‍ച്ചവ്യാധി നിയമ പ്രകാരം കേസെടുത്ത് മരുന്നിന്‍റെ പരസ്യ പ്രചാരണം നിര്‍ത്തണമെന്നും ഹരിയാന ഡിജിപിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഹരിയാന ഹൈക്കോടതി അഭിഭാഷകനാണ് പരാതി നല്‍കിയത്. ദുരന്ത നിവാരണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി നിയമ പ്രകാരവും അംഗീകാരമില്ലാത്തെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യമായ ക്ലിനിക്കല്‍ ട്രയലും റിസര്‍ച്ചും നടന്നിട്ടുള്ളതാണോ്യ ആണെങ്കില്‍ അത് സംബന്ധിക്കുന്ന വിവരങ്ങള്‍ എവിടെയെങ്കിലും പബ്ലിഷ് ചെയ്‌തിട്ടുണ്ടോ ? ഐസിഎംആര്‍ ആയുഷ് മന്ത്രാലയത്തിന്‍റെയും അംഗീകാരം ലഭിച്ചിട്ടുണ്ടോ ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ മരുന്ന് സംബന്ധിച്ച് ബാക്കിയാണെന്നും പരാതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നത് വരെ മരുന്ന് ജനങ്ങള്‍ വാങ്ങിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്‌ചയാണ് കൊവിഡ് 19 പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന ആയുര്‍വേദ മരുന്ന് പതഞ്‌ജലി വികസിപ്പിച്ചെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഏഴ് ദിവസം കൊണ്ട് കൊവിഡ് ഭേദമാകുമെന്നാണ് പതഞ്‌ജലിയുടെ അവകാശവാദം. മരുന്ന് നൂറുശതമാനം വിജയമാണെന്നും ആയുഷ് മന്ത്രാലയം മരുന്ന് സംബന്ധിക്കുന്ന വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാംദേവ് പറഞ്ഞു.