ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ പ്ലാസ്മ ബാങ്ക് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇന്ത്യയിലെ ആദ്യ പ്ലാസ്മ ബാങ്കും ഡൽഹിയിലാണ് ആരംഭിച്ചത്. ഡൽഹിയിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക് വർധിക്കുകയാണെന്നും കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ടെന്നും സിസോദിയ പറഞ്ഞു. ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡൽഹിയിലെ പ്ലാസ്മ ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസിലാണ് (ഐ എൽ ബി എസ്) സ്ഥാപിതമായത്. ഇവിടെ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച രോഗികൾക്ക് പ്ലാസ്മ ദാനം ചെയ്യാൻ സാധിക്കുന്നതാണ്.
ഡൽഹിയിൽ രണ്ടാം പ്ലാസ്മ ബാങ്ക് ഉടൻ
ഡൽഹിയിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക് വർധിക്കുകയാണെന്നും കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ടെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.