ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് 67 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,707 ആയി. പുതിയ 67 കേസുകളിൽ 11 എണ്ണം സമ്പർക്കത്തിലൂടെയാണെന്ന് ഡൽഹി സർക്കാർ പുറത്തുവിട്ട ആരോഗ്യ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,592 സജീവ കേസുകളാണ് ഉളളത്. ഇതിൽ 73 പേര്‍ക്ക് രോഗം ഭേദമാവുകയും 42 പേര്‍ മരിക്കുകയും ചെയ്‌തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,076 പുതിയ കേസുകളും 32 മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ, ഇന്ത്യയിലെ ആകെ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 13,835 ആയി. രാജ്യത്താകമാനം 11,616 പേര്‍ ചികിത്സയിലുണ്ട്. 1,766 പേര്‍ രോഗമുക്തി നേടുകയും 452 പേര്‍ മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.