ETV Bharat / bharat

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; ആസിഫ് ഇക്ബാൽ തൻഹയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ജൂൺ 25 വരെയാണ് കസ്റ്റഡി കാലാവധി

Delhi violence  Jamia student Asif Tanha  CAA protest  Asif Tanha's news  Communal violence  പൗരത്വ പ്രതിഷേധം  ആസിഫ് ഇക്ബാൽ തൻഹ  ജുഡീഷ്യൽ കസ്റ്റഡി  30 ദിവസം  പൗരത്വ ഭേദഗതി നിയമം  തൻഹ  ജാമിയ മിലിയ വിദ്യാർഥി
പൗരത്വ പ്രതിഷേധം; ആസിഫ് ഇക്ബാൽ തൻഹയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
author img

By

Published : May 28, 2020, 12:10 AM IST

ന്യൂഡൽഹി: ജാമിയ മിലിയ വിദ്യാർഥി ആസിഫ് ഇക്ബാൽ തൻഹയെ 30 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് തൻഹയെ കസ്റ്റഡിയിൽ വിട്ടത്. ജൂൺ 25 വരെയാണ് കസ്റ്റഡി കാലാവധി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ പ്രദേശത്ത് നടന്ന അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് തന്‍ഹ അറസ്റ്റിലാകുന്നത്. ബി.എ മൂന്നാം വർഷ വിദ്യാർഥിയാണ് ആസിഫ് ഇക്ബാൽ തൻഹ. കേസിൽ മെയ് 31 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ വിട്ട് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസിൽ യാതൊരു പങ്കും ഇല്ലെന്നും മനപൂർവ്വം പ്രതിച്ചേർത്തതാണെന്നും തൻഹക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ഷഹീൻ ബാഗിലെ അബുൽ ഫസൽ എൻക്ലേവിൽ താമസിക്കുന്ന തൻഹ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓർഗനൈസേഷനിൽ അംഗമാണെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ജാമിയ ഏകോപന സമിതിയുടെ ഭാഗമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗാർ, ജാമിയ പൂർവവിദ്യാർഥി സംഘടന പ്രസിഡന്‍റ് ഷിഫ-ഉർ-റഹ്മാൻ, സസ്‌പെൻഡ് ചെയ്ത ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ എന്നിവർക്കെതിരെയും തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സി‌എ‌എ വിരുദ്ധ പ്രക്ഷോഭങ്ങളുടെയും തുടർന്നുള്ള കലാപങ്ങളുടെയും പ്രധാന സംഘാടകരായിരുന്ന ഉമർ ഖാലിദ്, ഷാർജീൽ ഇമാം, മീരൻ ഹൈദർ, സഫൂറ സർഗാർ എന്നിവരുടെ അടുത്ത അനുയായിയാണ് തൻഹയെന്നാണ് പൊലീസ് പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.