ന്യൂഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴത്തുക ഉയർത്തിയതിന് ശേഷം ഡൽഹിയിൽ കൊവിഡ് നിയമലംഘനം കുറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ. തിങ്കളാഴ്ച മാസ്‌ക് ധരിക്കാത്ത 351 പേർക്കെതിരെ നടപടി സ്വീകരിച്ചു.
കൊവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ വ്യാഴാഴ്ചയാണ് മാസ്ക് ധരിക്കാത്തവർക്കുള്ള പിഴത്തുക 500ൽ നിന്ന് 2000 രൂപയായി ഡൽഹി സർക്കാർ ഉയർത്തിയത്. നഗരത്തിലെ വിവിധ ഷെൽട്ടർ ഹോമുകളിൽ ഡൽഹി പൊലീസ് മാസ്കുകൾ വിതരണം ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതായി കണ്ടെത്തിയ ആളുകൾക്കെതിരെയും പൊലീസ് കേസെടുത്തു.