ETV Bharat / bharat

ഡൽഹി കലാപം: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യം ശക്തം - ഉമർ ഖാലിദ്

ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ സെപ്റ്റംബർ 13 ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഘം പ്രസ്താവനയുമായി രംഗത്തെത്തിയത്.

Umar Khalid  Prashant Bhushan  UAPA  delhi riots  Activists demand release of those booked under UAPA  Police Commissioner S N Shrivastava  Unlawful Activities (Prevention) Act  ഡൽഹി കലാപം  ഉമർ ഖാലിദ്  യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തവർ
ഡൽഹി കലാപം: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യം ശക്തം
author img

By

Published : Sep 16, 2020, 7:00 PM IST

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി കേസെടുത്തിട്ടുള്ളവരെ ഉടൻ മോചിപ്പിക്കണമെന്നും “യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കാൻ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം പണ്‌ഡിതന്മാരും ആക്ടിവിസ്റ്റുകളും രംഗത്ത്.

ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ സെപ്റ്റംബർ 13 ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഘം പ്രസ്താവനയുമായി രംഗത്തെത്തിയത്.

എഴുത്തുകാരനും ആസൂത്രണ കമ്മിഷൻ മുൻ അംഗവുമായ സയീദ ഹമീദ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്‍റ് കൻഹയ്യ കുമാർ, സിപിഐഎംഎൽ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ, പത്രപ്രവർത്തകൻ പമേല ഫിലിപ്പോസ്, ഡിയുടിഎ മുൻ പ്രസിഡന്‍റ് നന്ദിത നരെയൻ എന്നിവരാണ് ആവശ്യവുമായി സംയുക്ത പ്രസ്താവന ഇറക്കിയത്.

“യു‌എ‌പി‌എയ്ക്ക് കീഴിൽ കേസെടുത്തിട്ടുള്ള പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നതായും യഥാർഥ കുറ്റവാളികളെ ശിക്ഷിക്കാനും ഡൽഹി അക്രമത്തിന് നീതി ഉറപ്പാക്കാനും ഒരു ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

ഫെബ്രുവരി 24ന് വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ (ഭേദഗതി) നിയമത്തെ പിന്തുണയ്ക്കുന്നവരും നിയമത്തെ എതിർക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നിരുന്നു. ഏറ്റുമുട്ടലിൽ 53 പേർ മരിക്കുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കാൻ പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനോട് അഭ്യർഥിച്ചതായി ഭൂഷൺ നേരത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.