ETV Bharat / bharat

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1250 പുതിയ കൊവിഡ് കേസ്; 13 മരണം - covid 19

1082 പേര്‍ കൊവിഡ് മുക്തരായതായും

ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍  Delhi reported 1,250 new COVID-19 cases  last 24 hours  Health Minister  covid 19  corona
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1250 പുതിയ കൊവിഡ് കേസുകള്‍
author img

By

Published : Aug 22, 2020, 3:37 PM IST

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1250 പുതിയ കേസാണ് റിപ്പോര്‍ട്ട് ചെയതത്. കൂടാതെ 13 മരണവും സംഭവിച്ചു. എന്നാല്‍ 1082 പേര്‍ കൊവിഡ് മുക്തരായതായും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. നിലവിൽ 11,426 സജീവ കേസുകളാണ് ഡല്‍ഹിയില്‍ ഉള്ളത്.

തലസ്ഥാനത്ത് മരണനിരക്ക് കുറക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമെന്നും ആരോഗ്യമന്ത്രി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. രാജ്യതലസ്ഥാനത്ത് ഹോട്ടലുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് എല്ലാ മുന്‍കരുതലുകളും കൈകൊണ്ട് പ്രതിവാര വിപണികള്‍ ആരംഭിക്കുമെന്നും സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. "ഇപ്പോൾ അധിക കിടക്കകൾ ആവശ്യമില്ല എന്നതിനാൽ ആശുപത്രികളും ബാൻക്വെറ്റ് ഹാളുകളും തമ്മില്‍ ഇനി ബന്ധം ഉണ്ടാവില്ല. നിലവില്‍ ആശുപത്രികളില്‍ പതിനായിരത്തോളം ഒഴിഞ്ഞ കിടക്കകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.