ETV Bharat / bharat

ഡൽഹിയിൽ നേരിയ മഴ; മലിനീകരണത്തിന് കുറവില്ല - ഡൽഹിയിൽ അന്തരീക്ഷ മലിനീകരണംട

വായു മലിനീകരണ നിരക്ക് ഉയർന്ന തോതായ 500ലാണ്. ആരോഗ്യ അടിയന്തരാവസ്ഥ നിയന്ത്രണം തുടരുന്നു

ഡൽഹിയിൽ നേരിയ മഴ; അന്തരീക്ഷ മലിനീകരണത്തിന് കുറവില്ല
author img

By

Published : Nov 3, 2019, 10:11 AM IST

ന്യൂഡൽഹി: ശനിയാഴ്ചയും ഞായറാഴ്ച രാവിലെയും നേരിയ തോതിൽ മഴ പെയ്തെങ്കിലും അന്തരീക്ഷ മലിനീകരണത്തിന് കുറവില്ലാതെ ഡൽഹി. മേഘാവൃതമായ ആകാശവും മൂടൽമഞ്ഞും നിറഞ്ഞ അന്തരീക്ഷമാണ് ഇപ്പോഴും ഡൽഹിയിൽ. വരും ദിവസങ്ങളിലും നേരിയ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം മലിനീകരണം നിയന്ത്രിക്കാനായി ഒറ്റ ഇരട്ട വാഹനങ്ങളുടെ നിയന്ത്രണം ഏർപ്പെടുത്തി. നവംബര്‍ നാല് മുതല്‍ പതിനഞ്ച് വരെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിയന്ത്രണം ഉണ്ടാവുക. പാലിക്കാത്തവർക്ക് നാലായിരം രൂപ പിഴയടക്കേണ്ടി വരും. വായു മലിനീകരണ നിരക്ക് ഉയർന്ന തോതായ 500ലാണ്. ആരോഗ്യ അടിയന്തരാവസ്ഥ നിയന്ത്രണവും തുടരുകയാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ വിലക്കുണ്ട്.

Intro:Body:

https://www.aninews.in/news/environment/delhi-receives-mild-showers-no-respite-from-air-pollution20191103084823/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.