ETV Bharat / bharat

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം

author img

By

Published : Nov 13, 2019, 10:09 AM IST

ബുധനാഴ്‌ചയോടുകൂടി ഡല്‍ഹിയിലെ വായു മലിനീകരണ നില എമര്‍ജന്‍സി ക്യാറ്റഗറിയിലേക്ക് എത്തുമെന്നാണ് വായു നിലവാര നിരീക്ഷണ കേന്ദ്രത്തിന്‍റെയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെയും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരമാകുന്നു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം ഗുരുതരമായി തുടരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ വായു നിലവാരം വളരെ മോശമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ബുധനാഴ്‌ചയോടുകൂടി ഡല്‍ഹിയിലെ വായു മലിനീകരണ നില എമര്‍ജന്‍സി ക്യാറ്റഗറിയിലേക്ക് എത്തുമെന്നാണ് വായു നിലവാര നിരീക്ഷണ കേന്ദ്രത്തിന്‍റെയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെയും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.

കാറ്റിന്‍റെ വേഗതയും അന്തരീക്ഷ താപനിലയും കുറഞ്ഞത് മലിനീകരണം ഉയരാന്‍ കാരണമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര മേധാവി കുല്‍ദീപ് ശ്രീവാസ്‌തവ പറഞ്ഞു. തലസ്ഥാനത്തെ 37 വായു നിരീക്ഷണ കേന്ദ്രത്തിലും വായു നിലവാരം രൂക്ഷമായ നിലയാണ് രേഖപ്പെടുത്തിയത്. പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്‍റെ പുകപടലങ്ങൾ തലസ്ഥാനത്ത് മലിനീകരണം കൂടുന്നതിന്‍റെ ശക്തമായൊരു കാരണമാണ്. മലിനീകരണത്തിന്‍റെ 25 ശതമാനത്തിന്‍റെ കാരണം വൈക്കോല്‍ കത്തിക്കുന്നതില്‍ നിന്നുണ്ടാകുന്ന പുകയാണെന്ന് എസ്‌എഎഫ്എആര്‍ റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/delhi-pollution-air-quality-likely-to-enter-emergency-zone-today/na20191113081449804

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.