ന്യൂഡല്‍ഹി: കൈക്കൂലി ചോദിച്ച പൊലീസ് ഉദ്യോഗസ്ഥനും അഭിഭാഷകനും പിടിയില്‍. ഡല്‍ഹി പ്രശാന്ത് നഗര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ സത്യനാരായണനെയും അഭിഭാഷകനായ സോണിയെയുമാണ് സിബിഐ ശനിയാഴ്‌ച അറസ്റ്റ് ചെയ്‌തത്.
കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നായിരുന്നു പരാതി. ജനുവരി 21ന് പ്രശാന്ത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത സ്വര്‍ണക്കട കവര്‍ച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെയാളോടാണ് പണം ആവശ്യപ്പെട്ടത്. കേസന്വേഷണ ചുമതലയുണ്ടായിരുന്ന സത്യ നാരായണന്‍ തന്നോട് അഭിഭാഷകന്‍ മുഖേന കൈക്കൂലി ആവശ്യപ്പെട്ടന്ന് പരാതിയില്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.