ETV Bharat / bharat

തബ്‌ലീഗ് ജമാഅത്ത്; വിദേശികൾക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കും

author img

By

Published : May 27, 2020, 2:36 PM IST

നൂറുകണക്കിന് വിദേശ പൗരന്മാരടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത തബ്‌ലീഗ് ജമാഅത്ത് രാജ്യത്ത് കൊവിഡ് വൈറസ് പടരുന്നതിന്‍റെ പ്രഭവകേന്ദ്രമായി മാറിയിരുന്നു.

ന്യൂഡൽഹി നിസാമുദീൻ തബ്‌ലീഗ് ജമാഅത്ത് സാകേത് കോടതി tablighi-jamaat delhi-police delhi-police-to-file-15-charge-sheets-against-294-foreign-nationals jamaat-case
തബ്‌ലീഗ് ജമാഅത്ത്; 294 വിദേശികൾക്കെതിരെ ഡൽഹി പൊലീസ് 15 കുറ്റപത്രങ്ങൾ സമർപ്പിക്കും

ന്യൂഡൽഹി: നിസാമുദീനിലെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 294 വിദേശികൾക്കെതിരെ ഡൽഹി പൊലീസ് 15 കുറ്റപത്രങ്ങൾ സമർപ്പിക്കുമെന്ന് സാകേത് കോടതിയിൽ അറിയിച്ചു. നൂറുകണക്കിന് വിദേശ പൗരന്മാരടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത തബ്‌ലീഗ് ജമാഅത്ത് രാജ്യത്ത് കൊവിഡ് വൈറസ് പടരുന്നതിന്‍റെ പ്രഭവകേന്ദ്രമായി മാറിയിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന സഭയുമായി ബന്ധപ്പെട്ട് സാകേത് ജില്ലാ കോടതിയിൽ 82 വിദേശികൾക്കെതിരെ 20 കുറ്റപത്രങ്ങൾ ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച സമർപ്പിച്ചിരുന്നു. വിദേശികളുടെ നിയമം, പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം, ഇന്ത്യൻ പീനൽ കോഡ് (ഐപിസി) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് വിദേശ പൗരന്മാർക്കെ കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.