ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് വിവേകാനന്ദ പ്രതിമയും വൈസ് ചാന്‍സിലറുടെ ഓഫീസും തകര്‍ത്ത സംഭവത്തില്‍ ഡല്‍ഹി പൊലീസ് വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്വാമി വിവേകാനന്ദ സ്റ്റാച്യു കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുദ്ധ സിംഗ് നല്‍കിയ പരാതിയിലാണ് നടപടി.
സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴ് പേരെ തിരിച്ചറിഞ്ഞതായാണ് സൂചന. പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈസ് ചാന്‍സിലര്‍ക്കെതിരെ ക്യാമ്പസിനുള്ളില്‍ ആക്ഷേപ സന്ദേശങ്ങള്‍ എഴുതിയതിന് തൊട്ടു പിന്നാലെയാണ് പ്രതിമ തകര്‍ത്തത്.