ETV Bharat / bharat

താഹിർ ഹുസൈന്‍റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു - ഡൽഹി കലാപം

കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസില്‍ താഹിർ ഹുസൈന്‍ പൊലീസ് കസ്റ്റഡിയിലാണ്

delhi violence  delhi riots  Tahir's brother detained  delhi news today  Intelligence Bureau Officer  Delhi Police Crime Branch  AAP Councilor Tahir Hussain  താഹിർ ഹുസൈൻ  ഡൽഹി കലാപം  അങ്കിത് ശർമ കൊലപാതകം
താഹിർ ഹുസൈന്‍റെ സഹോദരൻ പൊലീസ് കസ്‌റ്റഡിയില്‍
author img

By

Published : Mar 9, 2020, 2:11 PM IST

ന്യൂഡല്‍ഹി: ഡൽഹി കലാപത്തിൽ ഐബി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ ആംആദ്‌മി നേതാവ് താഹിർ ഹുസൈന്‍റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കാനുള്ള കാരണം വ്യക്തമല്ല. ഡല്‍ഹി കലാപത്തിനിടെയാണ് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ കൊല്ലപ്പെട്ടത്. ജാഫ്രാബാദിലെ അഴുക്കുചാലില്‍ നിന്നാണ് ശർമയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇയാളെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു. ഹുസൈന്‍റെ അനുയായികൾ ശർമയെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിച്ചിരുന്നു. ശർമയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രദേശത്ത് ഉണ്ടായ കലാപത്തിൽ ആം ആദ്‌മി നേതാവിന് പങ്കുണ്ടെന്ന് സമീപവാസികളും പറഞ്ഞിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ആം ആദ്‌മി പാർട്ടി താഹിർ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.