ETV Bharat / bharat

വായു മലിനീകരണം കുറയാതെ ഡല്‍ഹി - delhi air pollution

ആന്‍റി ഓക്സിഡന്‍റ് അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും പുറത്ത് പോകുമ്പോൾ എൻ 95 ഗുണനിലവാരമുള്ള മാസ്കുകൾ ധരിക്കണമെന്നും ഡോക്ടര്‍മാര്‍ നിർദേശിച്ചിട്ടുണ്ട്.

ഡൽഹിയിൽ വായു ഗുണനിലവാരം ഉയർന്നില്ല
author img

By

Published : Nov 17, 2019, 3:17 PM IST

ന്യൂഡൽഹി: ന്യൂഡൽഹിയിലെ അന്തരീക്ഷ വായു ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) 365 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴയില്ലാത്തതും കാറ്റിന്‍റെ ശക്തി കുറഞ്ഞതും സ്ഥിതി വഷളാക്കുന്നുണ്ട്. പ്രായമായവർക്കും കുട്ടികൾക്കും ശ്വാസകോശ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. രോഗികളിൽ 10-15 ശതമാനം വർധനയുണ്ടായതായി രാം മനോഹർ ലോഹിയ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. തരുൺ അറിയിച്ചു.

Delhi-NCR pollution UPDATES: Air quality remains 'poor'  ഡൽഹിയിൽ വായു ഗുണനിലവാരം ഉയർന്നില്ല  ഡൽഹി വായു മലിനീകരണം  ഡൽഹി വായു  ഡൽഹി മലിനീകരണം  delhi pollution  delhi air pollution  Delhi Air quality remains
സിപിസിബി നൽകിയ കണക്കനുസരിച്ച്, സെക്ടർ 62 നോയിഡയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ)

ആന്‍റി ഓക്സിഡന്‍റ് അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും പുറത്ത് പോകുമ്പോൾ എൻ 95 ഗുണനിലവാരമുള്ള മാസ്കുകൾ ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മണിപ്ലാന്‍റും സാൻസവേരിയ പ്ലാന്‍റും വീടിനുള്ളിൽ വളർത്തുന്നതും വായു ശുദ്ധീകരണത്തിന് സഹായിക്കും. ഇവയിൽ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സിപിസിബി കണക്കുകൾ പ്രകാരം ഞായറാഴ്ച രാവിലെ ഗുരുഗ്രാമിലെ നിസ് ഗ്വാൾ പഹാരി പ്രദേശത്ത് വായു ഗുണനിലവാര സൂചിക (എക്യുഐ) മെച്ചപ്പെട്ടു. ശരാശരി 301 രേഖപ്പെടുത്തി. എന്നാൽ ഇത് 'വളരെ മോശം' വിഭാഗത്തിലെ കണക്കാണ്. നോയിഡയിലും കണക്കുകൾ പ്രകാരം കഠിനമായ അവസ്ഥയിൽ നിന്ന് മോശം വിഭാഗത്തിൽ വായു നിലവാരം മാറിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.