ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർഥി മരിച്ചു. ബെംഗളൂരു സ്വദേശിയും 2018 ബാച്ച് മെഡിക്കൽ വിദ്യാർഥിയുമായ വികാസാണ് മരിച്ചത്. ഓഗസ്റ്റ് 10 ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
സൈക്യാട്രിക് വാർഡിൽ ഡ്യൂട്ടിയിലായിരുന്ന വിദ്യാർഥി വാർഡിൽ നിന്ന് ഒരു മണിക്കൂർ അവധിയെടുക്കുകയും ഹോസ്റ്റലിൽ എത്തി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടുകയുമായിരുന്നു. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ട്രോമ സെന്‍ററിലേക്ക് മാറ്റിയിരുന്നതായി ഡിസിപി അതുൽ താക്കൂർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.