ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സാമൂഹ വ്യാപനം സംഭവിച്ചെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. സാമൂഹ വ്യാപനം നടന്നെന്നും കൊവിഡ് വ്യാപനം പ്രാദേശികമാണോ അല്ലെങ്കില്‍ കമ്മ്യൂണിറ്റിയാകെയാണോയെന്ന് ഇപ്പോള്‍ സാങ്കേതികമായി പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രോഗികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും ഉറവിടം കണ്ടെത്താന്‍ കഴിയുന്നില്ല. സാമൂഹ വ്യാപനത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രത്തിന് വിടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സത്യേന്ദ്ര ജെയിന്‍ ഒരു മാസത്തിലേറെയായി ചികില്‍സയിലായിരുന്നു. രോഗവിമുക്തി നേടിയതിന് ശേഷം ഇന്ന് മുതലാണ് അദ്ദേഹം വീണ്ടും ചുമതലയേറ്റത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ട്വീറ്റിലൂടെ ആരോഗ്യമന്ത്രി പൂര്‍ണമായും രോഗവിമുക്തി നേടിയതായി അറിയിച്ചത്. ഇന്ന് മുതല്‍ അദ്ദേഹം വീണ്ടും മന്ത്രിപദവി വഹിക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റു ചെയ്‌തിരുന്നു. മാക്‌സ് ആശുപത്രിയിലായിരുന്നുആരോഗ്യമന്ത്രി ചികില്‍സ തേടിയിരുന്നത്. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് സത്യേന്ദ്ര ജെയിനിനെ പ്ലാസ്‌മ തെറാപ്പിക്ക് വിധേയനാക്കിയിരുന്നു. ഡല്‍ഹിയില്‍ ഇതുവരെ 1,22,793 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,03,134 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 3628 പേരാണ് കൊവിഡ് ബാധിച്ച് തലസ്ഥാനത്ത് മരിച്ചത്.