ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ സമയത്ത് ഗാർഹിക പീഡന കേസുകൾ വർധിച്ചതായുള്ള ഹര്‍ജിയിൽ ഡല്‍ഹി ഹൈക്കോടതി അടിയന്തര വാദം കേള്‍ക്കും.
ഗാർഹിക പീഡനത്തിനും ബാലപീഡനത്തിനും ഇരയായവർക്ക് നിയമപരമായ എല്ലാ സഹായങ്ങളും നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്‍ജിഒ , ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ്, ലിബർട്ടീസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് (എ ഐ സി എച്ച് എൽ എസ്) എന്നിവര്‍ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും.
രാജ്യത്തുടനീളം ഗാർഹിക പീഡനത്തിനിരയായ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ലോക്ക് ഡൗണിന് ശേഷം ഗാര്‍ഹിക പീഡന കേസുകളില്‍ വര്‍ധനയുണ്ടെന്ന് സൂചിപ്പിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ഹര്‍ജിക്കൊപ്പം ഫയല്‍ ചെയ്തിട്ടുണ്ട്.