ന്യൂദൽഹി: ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ സംഘർഷവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് പരിഗണിക്കുമെന്ന് ഡൽഹി ഹൈക്കോടതി. സംഘർഷവുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയുടെ വാദം കേൾക്കലും ഇന്ന് നടക്കും.
ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ക്രിമിനൽ നടപടികൾ റദ്ദാക്കാനും സർവകലാശാലകളിലും പരിസരങ്ങളിലുമുള്ള എല്ലാ ക്യാമറകളുടെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും ഹർജിയില്‍ ആവശ്യമുണ്ട്. അഭിഭാഷകരായ സ്നേഹ മുഖർജി, സിദ്ധാർത്ഥ് സീം എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. പ്രക്ഷോഭത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായവും നഷ്ടപരിഹാരവും അധികൃതർ നൽകണം. ഹൈക്കോടതിയുടെയോ സുപ്രീം കോടതി ജഡ്ജിയുടെയോ നേതൃത്വത്തിൽ ഇതിനായി കോടതി നിരീക്ഷണ സമിതി രൂപീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.