ETV Bharat / bharat

2 ജി സ്പെക്ട്രം കേസ്; ഒക്ടോബര്‍ അഞ്ച് മുതല്‍ വാദം തുടങ്ങും - ടുജി സ്പെക്‌ട്രം കേസ് ഹൈക്കോടതി

മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി എന്നിവരുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരായി സിബിഐയും എന്‍ഫോഴ്‌സ്മെന്‍റും സമര്‍പ്പിച്ച അപ്പീലിലാണ് ഉത്തരവ്.

delhi high court 2g case  2g scam a raja  acquittal 2g case  former telecom minister A Raja  DMK MP Kanimozhi 2g case  2G spectrum allocation scam  2ജി സ്പെക്‌ട്രം കേസ്  ടെലികോം മന്ത്രി എ രാജ  ഡല്‍ഹി ഹൈക്കോടതി  ഡിഎംകെ എംപി കനിമൊഴി  ടുജി സ്പെക്‌ട്രം കേസ് ഹൈക്കോടതി  2ജി സ്പെക്‌ട്രം കുറ്റവിമുക്തനാക്കാന്‍ ഹര്‍ജി
2 ജി സ്പെക്ട്രം കേസ്; ഒക്ടോബര്‍ അഞ്ച് മുതല്‍ വാദം തുടങ്ങും
author img

By

Published : Sep 29, 2020, 5:51 PM IST

ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി എന്നിവരുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരായ ഹര്‍ജികളില്‍ വാദം നേരത്തെ കേള്‍ക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഒക്ടോബര്‍ അഞ്ച് മുതല്‍ ഉച്ചക്ക് 2.30ന് വാദം അനുവദിച്ച് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. സിബിഐയുടേയും എന്‍ഫോഴ്‌സ്മെന്‍റിന്‍റേയും അപ്പീലിലാണ് ജസ്റ്റിസ് ബ്രിജേഷ് സേത്തിയുടെ ഉത്തരവ്.

2017 ഡിസംബര്‍ 21 ന് പ്രത്യേക വിചാരണ കോടതിയാണ് എ രാജ, ഡിഎംകെ എംപി കനിമൊഴി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്. ആറു വര്‍ഷം നീണ്ട വിചാരണക്ക് ഒടുവിലാണ് കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ കോടതി വെറുതെവിട്ടത്. സിബിഐ അന്വേഷിച്ചിരുന്ന രണ്ട് കേസിലും എന്‍ഫോഴ്‌സ്മെന്‍റിന്‍റെ ഒരു കേസിലുമാണ് കോടതി കുറ്റപത്രങ്ങള്‍ റദ്ദാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.