ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. നരേലയിലെ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് ഫാക്ടറികളിലാണ് തീപിടിച്ചത്. ഒരു ഫാക്ടറിയിലെ തീ അണച്ചതായി അഗ്നിശമന സേന വിഭാഗം അറിയിച്ചു . കനത്ത പുക പടരുന്നത് രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കിരായയില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 9 പേർ മരിച്ചിരുന്നു. തുണികളില്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്. ഡിസംബറില്‍ വടക്കൻ ഡല്‍ഹിയിലെ തിരക്കേറിയ അനാജ് മണ്ഡി പ്രദേശത്ത് നാല് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേർ മരിച്ചിരുന്നു.