ETV Bharat / bharat

ഡല്‍ഹി ആം ആദ്‌മി ഭരിക്കും; മൂന്നില്‍ രണ്ട് ഭൂരിപക്ഷം

ആകെയുള്ള 70 സീറ്റില്‍ 57 സീറ്റുകളിലാണ് ആം ആദ്‌മി മുന്നേറുന്നത്. 13 മണ്ഡലങ്ങളില്‍ ബിജെപി മുന്നേറുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് മാത്രം ലഭിച്ച ബിജെപി ഇത്തവണ നില മെച്ചപ്പെടുത്തി. കോൺഗ്രസിന് ഒരു മണ്ഡലത്തിലും ലീഡില്ല.

delhi election  ഡല്‍ഹി ജനവിധി
ഡല്‍ഹി ആം ആദ്‌മി ഭരിക്കും; മൂന്നില്‍ രണ്ട് ഭൂരിപക്ഷം
author img

By

Published : Feb 11, 2020, 8:46 AM IST

Updated : Feb 11, 2020, 1:26 PM IST

ന്യൂഡല്‍ഹി; ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ആ ആദ്‌മി പാർട്ടിക്ക് ഭരണത്തുടർച്ചയെന്ന് റിപ്പോർട്ടുകൾ. ആകെയുള്ള 70 മണ്ഡലങ്ങളിലെയും ഫല സൂചന പ്രകാരം 57 സീറ്റുകളിലാണ് ആം ആദ്‌മി മുന്നേറുന്നത്. 13 മണ്ഡലങ്ങളില്‍ ബിജെപി മുന്നേറുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് മാത്രം ലഭിച്ച ബിജെപി ഇത്തവണ നില മെച്ചപ്പെടുത്തി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ആം ആദ്‌മി അധികാരത്തുടർച്ചയിലെത്തുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ആം ആദ്‌മി ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്. ബിജെപിക്ക് ഇത്തവണ സീറ്റിലും വോട്ടിലും വർധനയുണ്ട്.

21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ അടക്കം ഡല്‍ഹിയുടെ എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമാണ് ആം ആദ്മി നടത്തിയത്. എഎപിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. 67.12 ശതമാനമായിരുന്നു പോളിങ്. എക്സിറ്റ് പോൾ ഫലങ്ങളില്‍ എഎപിക്ക് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. അതേസമയം, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഷഹീൻ ബാഗ്, ജാമിയാ നഗർ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Intro:Body:

delhi election 

Conclusion:
Last Updated : Feb 11, 2020, 1:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.