ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നു. ഡല്‍ഹിയില്‍ ഇന്നലെ 3797 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,89,202 ആയി. ഇതില്‍ 4,41,361 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3560 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 40,128 പേരാണ് ഡല്‍ഹില്‍ കൊവിഡ് രോഗികളായി ചികിത്സയിലുള്ളത്. 99 പേര്‍ കൂടി മരിച്ചതോടെ ഡല്‍ഹയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,713 ആയി. 11,810 ട്രൂ നാറ്റ് ടെസ്‌റ്റുകളും, 18,011 റാപിഡ് ആന്‍റിജൻ ടെസ്‌റ്റുകളും കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തി. ഇതുവരെ 54,79,391 സാമ്പിളുകളാണ് ഡല്‍ഹിയില്‍ ഇതുവരെ പരിശോധിച്ചത്.
ഡല്‍ഹിയില്‍ 3797 പേര്‍ക്ക് കൂടി കൊവിഡ് - ഇന്ത്യയിലെ കൊവിഡ് കണക്ക്
40,128 പേരാണ് ഡല്‍ഹില്‍ കൊവിഡ് രോഗികളായി ചികിത്സയിലുള്ളത്.