ETV Bharat / bharat

സുനന്ദ പുഷ്‌കറുടെ ട്വീറ്റുകൾ റെക്കോർഡുചെയ്യണം; തരൂരിന്‍റെ അപേക്ഷ ഇന്ന് പരിഗണിക്കും - Delhi court

സുനന്ദയുടെ അവസാന ട്വീറ്റുകൾ കുറ്റപത്രത്തിൽ ചേർത്തിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ

സുനന്ദ പുഷ്‌കർ  ട്വീറ്റുകൾ  ശശി തരൂർ  റോസ് അവന്യൂ കോടതി  Delhi court  Sunanda Pushkar death case
സുനന്ദ പുഷ്‌കറുടെ ട്വീറ്റുകൾ റെക്കോർഡുചെയ്യണം; തരൂറിന്‍റെ അപേക്ഷ റോസ് അവന്യൂ കോടതി പരിഗണിക്കും
author img

By

Published : Jan 22, 2020, 8:39 AM IST

ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌കറുടെ ട്വീറ്റുകൾ റെക്കോർഡുചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് നേതാവ് ശശി തരൂറിന്‍റെ അപേക്ഷ റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. സുനന്ദയുടെ മരണത്തിന് തൊട്ടുമുമ്പ് പോസ്റ്റ് ചെയ്‌ത ട്വീറ്റ് കുറ്റപത്രത്തിന്‍റെ ഭാഗമാക്കണമെന്ന് കേസിൽ പ്രതിയായ തരൂരിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. സുനന്ദയുടെ അവസാന ട്വീറ്റുകൾ കുറ്റപത്രത്തിൽ ചേർത്തിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ കോടതിയിൽ വാദിച്ചിരുന്നു. സുനന്ദയുടെ അവസാന ട്വീറ്റിൽ അവരുടെ മാനസികനില സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതിനു തൊട്ട് മുമ്പ് വരെ സുനന്ദ ട്വീറ്റ് ചെയ്‌തിരുന്നു. ജനുവരി 17ന് പുലർച്ചെ 4:46 ആയിരുന്നു അവസാന ട്വീറ്റ്. സുനന്ദയുടെ മരണകാരണം കണ്ടെത്താൻ രേഖകളൊന്നുമില്ലെന്നും കുറ്റപത്രം അനുസരിച്ച് ഇത് നരഹത്യയോ ആത്മഹത്യയോ അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2014 ജനുവരി 17 ന് രാത്രി നഗരത്തിലെ ഒരു ആഡംബര ഹോട്ടലിലാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യപ്രേരണ, ക്രൂരത തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് തരൂരിനെതിരെ കേസെടുത്തത്. വരുന്ന നവംബർ 14 മുതൽ 18 വരെ ദുബായിലും,ഡിസംബർ 15 മുതൽ 17 വരെ ഒമാനിലും,ഡിസംബർ 28 മുതൽ ജനുവരി വരെ യുഎസ്എയിലേക്കും പോകുന്നതിനാൽ വിദേശ യാത്രകൾക്ക് മുമ്പ് അദ്ദേഹം കോടതിയുടെ മുൻകൂർ അനുമതി തേടിയിരുന്നു .

Intro:Body:

https://www.aninews.in/news/national/general-news/delhi-court-to-hear-shashi-tharoors-application-in-sunanda-pushkar-death-case-tomorrow20200121220444/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.