ന്യൂഡൽഹി: ഡൽഹിയിലെ ദരിയാഗഞ്ചിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ അറസ്റ്റിലായ 15 പേര്‍ക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപ കോടതിയിൽ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു. പ്രതികളുടെ പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. അഡീഷണൽ സെഷൻ ജഡ്‌ജി കാമിനി ലോ അധ്യക്ഷയായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. 2019 ഡിസംബർ 20 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കലാപമുണ്ടാക്കല്‍, പൊലീസിന്‍റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
ദരിയാഗഞ്ച് പ്രക്ഷോഭം; അറസ്‌റ്റിലായ 15 പേര്‍ക്ക് ജാമ്യം - Accused
കലാപമുണ്ടാക്കല്‍, പൊലീസിന്‍റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

Conclusion: