ന്യൂഡല്‍ഹി: മതവികാരത്തെ വൃണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി കോടതി വീണ്ടും മാറ്റിവെച്ചു. 2020 മാര്‍ച്ച് മൂന്നിലേക്കാണ് കോടതി വാദം കേള്‍ക്കുന്നത് മാറ്റിയിരിക്കുന്നത്. മജിസ്റ്റ്രേറ്റ് അവധിയിലായതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചതെന്നാണ് വിശദീകരണം.
ശിവസേന അധ്യക്ഷന്‍ വിഷ്‌ണു ഗുപ്‌ത നല്‍കിയ ഹര്‍ജിയുടെ മേലുള്ള വാദമാണ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്സെയാണെന്നായിരുന്നു തമിഴ്‌നാട് ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ നടത്തിയ പ്രസംഗത്തില്‍ കമല്‍ പറഞ്ഞത്.