ന്യൂഡല്‍ഹി: ശക്തമായ തണുപ്പ് തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഗുരുഗ്രാമിനടുത്ത് അയാ നഗറിലും കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ താപനില 22.2 ഡിഗ്രി സെല്‍ഷ്യസാണ്. ദേശീയ തലസ്ഥാനത്ത് സഫ്‌ദര്‍ജങ് പ്രദേശത്ത് രാവിലെ കുറഞ്ഞ താപനില 3.4 ഉം കൂടിയ താപനില 13.3 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
മൂടല്‍ മഞ്ഞില്‍ കുറവുണ്ടെങ്കിലും ശക്തമായ തണുപ്പ് തുടരുകയാണ്. വിമാന സര്‍വീസുകൾ സാധാരണ നിലയില്‍ നടക്കുന്നുവെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.