ETV Bharat / bharat

ദയനീയ തോല്‍വി; കോൺഗ്രസ് ഡല്‍ഹി അധ്യക്ഷൻ രാജിവെച്ചു

author img

By

Published : Feb 11, 2020, 9:53 PM IST

ബിജെപിയുടെയും ആം ആദ്‌മി പാർട്ടിയുടെയും ധ്രുവീകരണ രാഷ്‌ട്രീയമാണ് കോൺഗ്രസിന്‍റെ വോട്ട് ശതമാനം കുറയാൻ കാരണമെന്ന് സുഭാഷ്‌ ചോപ്ര

ദയനീയ തോല്‍വി; കോൺഗ്രസ് ഡല്‍ഹി അധ്യക്ഷൻ രാജിവെച്ചു
ദയനീയ തോല്‍വി; കോൺഗ്രസ് ഡല്‍ഹി അധ്യക്ഷൻ രാജിവെച്ചു

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസ് അധ്യക്ഷൻ സുഭാഷ്‌ ചോപ്ര രാജിവെച്ചു. ഡല്‍ഹിയില്‍ മത്സരിച്ച എല്ലാ സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.

തോല്‍വിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നുവെന്ന് സുഭാഷ്‌ ചോപ്ര പറഞ്ഞു. ജനവിധി മാനിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ഇനിയും പ്രവർത്തിക്കും. തോല്‍വിയും ജയവും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാണ്. തോല്‍വിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പരാജയം ഉൾക്കൊണ്ട് പാർട്ടിയെ പുതുക്കിപണിയുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

വിഭാഗീയത സൃഷ്‌ടിക്കാനാണ് ആം ആദ്‌മി പാർട്ടിയും ബിജെപിയും ശ്രമിച്ചതെന്നും ഒരു പരിധി വരെ അക്കാര്യത്തില്‍ ഇരുവരും വിജയിച്ചെന്നും സുഭാഷ് ചോപ്ര വിമർശിച്ചു. 62 സീറ്റുമായി ആം ആദ്‌മി പാർട്ടി വീണ്ടും അധികാരത്തിലെത്തിയപ്പോൾ എട്ട് സീറ്റുമായി ബിജെപി നില മെച്ചപ്പെടുത്തി.

Intro:Body:

https://twitter.com/ANI/status/1227245514908823552

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.